കണ്ണാ നിനക്കായ്
******************
എന്‍റെ കണ്ണന്‍റെകണ്ണില്‍ അലിഞ്ഞലയാന്‍
കൊതിച്ചവള്‍ ഞാന്‍ രാധ
നിന്‍ മയക്കം വിടര്‍ന്ന കണ്ണുകളില്‍
നിന്നൊരു നോട്ടമെന്നില്‍ പതിച്ചുവോ ....
നൈമിഷികമെന്നാലും നിന്‍ സ്നേഹമെന്‍
മനസ്സില്‍ വിരിയിക്കും പൊന്‍ താമര
നിനക്കായ് കോര്‍ത്ത് നിന്‍
മാറിലണിയിക്കാം ആ പൊന്മാല്യം..
കരയുവാന്‍ നീ അനുവദിക്കീലയെന്നു
അറിയും നേരവും എന്‍ കണ്ണ് നിറയുന്നു
നിന്‍ പാദത്തില്‍ ഒരു തുള്ളി തീര്‍ത്ഥമായി
മാറുവാന്‍ നിന്‍ അനുമതി തേടുന്നു ഞാന്‍
രാധ കണ്ണന്റെ പ്രിയ സഖി
അറിയുവാന്‍ വൈകിയോ നീ എന്‍ അന്തരംഗം
അനുപമമാകുമെന്‍ സ്നേഹത്തിന്‍ മൃദുതരംഗം
സ്വന്തമാകീല എന്നറിയും നേരവും
സന്തുഷ്ടയാകുന്നു നിന്‍റെയീ ഗോപിക
കണ്ണന്‍റെ പ്രിയസഖി രാധ .
******************
എന്‍റെ കണ്ണന്‍റെകണ്ണില്‍ അലിഞ്ഞലയാന്‍
കൊതിച്ചവള്‍ ഞാന്‍ രാധ
നിന്‍ മയക്കം വിടര്‍ന്ന കണ്ണുകളില്‍
നിന്നൊരു നോട്ടമെന്നില്‍ പതിച്ചുവോ ....
നൈമിഷികമെന്നാലും നിന്‍ സ്നേഹമെന്‍
മനസ്സില്‍ വിരിയിക്കും പൊന്‍ താമര
നിനക്കായ് കോര്‍ത്ത് നിന്‍
മാറിലണിയിക്കാം ആ പൊന്മാല്യം..
കരയുവാന്‍ നീ അനുവദിക്കീലയെന്നു
അറിയും നേരവും എന്‍ കണ്ണ് നിറയുന്നു
നിന്‍ പാദത്തില്‍ ഒരു തുള്ളി തീര്‍ത്ഥമായി
മാറുവാന്‍ നിന്‍ അനുമതി തേടുന്നു ഞാന്‍
രാധ കണ്ണന്റെ പ്രിയ സഖി
അറിയുവാന്‍ വൈകിയോ നീ എന്‍ അന്തരംഗം
അനുപമമാകുമെന്‍ സ്നേഹത്തിന്‍ മൃദുതരംഗം
സ്വന്തമാകീല എന്നറിയും നേരവും
സന്തുഷ്ടയാകുന്നു നിന്‍റെയീ ഗോപിക
കണ്ണന്‍റെ പ്രിയസഖി രാധ .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ